All social security welfare fund pension beneficiaries who were granted a pension before December 31, 2025, must complete the mustering process via an Akshaya Centre by October31.
ശാന്തിസ്ഥലി

ശാന്തിസ്ഥലി-മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ആശ്രയിക്കാതെ കക്കോടിക്ക് സ്വന്തമായി ഒരു ശ്മശാനം എന്നത് സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ ശ്മശാനങ്ങളെയാണ് കക്കോടിക്കാര്‍ ആശ്രയിച്ചിരുന്നത്. കോവിഡ് കാലങ്ങളില്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കക്കോടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അത്താഴകുന്നില്‍ ഒരേക്കറില്‍ നിര്‍മ്മിച്ച ശാന്തിസ്ഥലി വാതക ശമശാനം ബഹു മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായാണ് 98 ലക്ഷം രൂപ ചെലവില്‍ ശ്മശാനം നിര്‍മ്മിച്ചത്.

ശാന്തിസ്ഥലി