2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പഞ്ചായത്ത് തലം

പൊതുജന പരാതി പരിഹാര സംവിധാനം

ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) പല സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമായും നിലവിലുള്ള പരാതി പരിഹാര സംവിധാനങ്ങൾ താഴെ നൽകുന്നു.

പ്രധാന പരാതി പരിഹാര സംവിധാനങ്ങൾ

കെ-സ്മാർട്ട് (K-SMART) ഓൺലൈൻ പോർട്ടൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങളെ ഏകീകരിക്കുന്ന ഒരു സംവിധാനമാണിത്. പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാൻ അവസരമുണ്ട്.