കക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭരണ ചരിത്രം
1964 ജനുവരിയിലായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോര്‍ഡ് അധികാരത്തില്‍ വന്നത്. അന്ന് 8 വാര്‍ഡുകളായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. യു.ദാമോദരന്‍ നായര്‍, പറമണ്ണില്‍ കണ്ടകുട്ടി,പാറക്കല്‍ കരുണാകരകുറുപ്പ്,തെക്കയില്‍ ഭാസ്ക്കരന്‍ ,കണിപ്പോത്ത് മാധവന് നായര്‍ ,എടത്തില്‍ ഗോവിന്ദന്‍കുട്ടിനായര്‍ എന്നിവരായിരുന്നു മെമ്പര്‍മാര്‍ കൂടാതെ പി.ദേവകി നോമിനേറ്റഡ് സ്ത്രീ മെമ്പറുമായിരുന്നു. യു. ദാമോദരന്‍നായര്‍ പ്രസിഡണ്ടും പറമണ്ണില്‍ കണ്ടകുട്ടി വൈസ് പ്രസിഡണ്ടുമായിരുന്നു. നാമമാത്ര അധികാരങ്ങളേ അന്ന് പഞ്ചായത്ത് ബോര്ഡുകള്ക്കുണ്ടായിരുന്നുള്ളൂ.
മുന്‍ പ്രസിഡന്റുമാര്‍
| ||
| ക്രമനമ്പര്‍ | മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരം | കാലയളവ് |
1 | യു.ദാമോദരന്‍ മാസ്റ്റര്‍ | 1964-1979 |
2 | കെ.പി.ചെക്കായ് മാസ്റ്റര്‍ | 1979-1988 |
3 | കെ.കെ.ചോയിക്കുട്ടി | 1988-2000 |
4 | സുജ അശോകന് | 2000-2005 |
5 | എം.എ.സിറാജ് | 2005-2010 |
6 | കവിത മനോജ് | 2010-2015 |
7 | രാജേന്ദ്രന് എം | 2015-2017 |
8 | ചോയിക്കുട്ടി കെ കെ | 2017-2020 |
9 | ഷീബ കെ പി | 2020-2025 |