പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് പ്രസിഡണ്ടിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ഭരണസമിതിയിൽ ഉന്നയിക്കുന്നു. പഞ്ചായത്തിന്റെ തീരുമാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായി...

കെ പി സുനില്‍കുമാര്‍

പ്രസിഡൻ്റ്

ശ്രീബിന കെ പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കൈതമോളി മോഹനന്‍

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പ്രസാദ് എം എം

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

റിലിംഷ ഒ

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ആര്യ എസ് നായര്‍

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ബ്ലോക്കിലാണ് കക്കോടി പഞ്ചായത്ത്  സ്ഥിതി  ചെയ്യുന്നത്.പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ  - 42,866 (2011ലെ സെന്‍സസ്)പുരുഷന്മാര്‍  - 21333, സ്ത്രീകള്‍ 21533,പട്ടികജാതി  - 3745,വാര്‍ഡുകളുടെ എണ്ണം  - 24,ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - ചെറുകുളം(W-1,2,3,4,5,6,23,24), കക്കോടി(W7,8,17,18,19,20,21,22),കിഴക്കുംമുറി(W 9,10,11, 12,13,14,15,16), ജില്ലാപഞ്ചായത്ത് ഡിവിഷന്‍  - കക്കോടി,കാക്കൂര്‍,താലൂക്ക് - കോഴിക്കോട്,അസംബ്ലി മണ്ഡലം  - എലത്തൂര്‍,പ്രസിഡണ്ട്   - ശ്രീ. കെ. പി‌. സുനില്‍ കുമാര്‍.വൈസ് പ്രസിഡണ്ട്    - ശ്രീമതി. കെ പി ശ്രീബിന.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ - ശ്രീ. കൈതമോളി മോഹനന്‍, ശ്രീ. എം. എം. പ്രസാദ് , ശ്രീമതി. ഒ റിലിംഷ.ജില്ലാ പഞ്ചായത്തംഗം   - ശ്രീ. മഞ്ജുള മോവിള്ളാരി, അനൂപ് വി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍    - ശ്രീമതി. റീന മാറോളി, ശ്രീമതി. ഭാഗ്യ ലക്ഷ്മി,ശ്രീമതി. മിനിജ.‌സെക്രട്ടറി - ശ്രീമതി. ആര്യ എസ് നായര്‍.   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

കക്കോടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ കക്കോടി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കക്കോടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് കോര്‍പ്പറേഷന് തൊട്ടുവടക്കുള്ള കക്കോടി ഗ്രാമപഞ്ചായത്ത് ആദ്യകാലത്തുണ്ടായിരുന്ന മക്കട, പടിഞ്ഞാറ്റുംമുറി എന്നീ റവന്യൂ വില്ലേജുകള്‍ സംയോജിപ്പിച്ചു രൂപം കൊടുത്തതാണ്. മക്കട, ബദിരൂര്‍, മോരിക്കര, മൂരിക്കര, മൂട്ടോളി, കിരാലൂര്‍, പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇത്.

കൂടുതൽ വായിക്കുക