കക്കോടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ കക്കോടി റവന്യൂ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കക്കോടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് കോര്‍പ്പറേഷന് തൊട്ടുവടക്കുള്ള കക്കോടി ഗ്രാമപഞ്ചായത്ത് ആദ്യകാലത്തുണ്ടായിരുന്ന മക്കട, പടിഞ്ഞാറ്റുംമുറി എന്നീ റവന്യൂ വില്ലേജുകള്‍ സംയോജിപ്പിച്ചു രൂപം കൊടുത്തതാണ്. മക്കട, ബദിരൂര്‍, മോരിക്കര, മൂരിക്കര, മൂട്ടോളി, കിരാലൂര്‍, പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇത്.
കൂടുതൽ വായിക്കുക